Search
Close this search box.

യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട വർഷ എം എസ് നായർക്ക് ആദരവ്

IMG-20240223-WA0062

വർക്കല എസ് എൻ കോളേജ് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ട വർഷ എം എസ് നായർക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആദരവ്. ഇക്കഴിഞ്ഞ വർക്കല എസ് എൻ കോളേജിലെ ഇലക്ഷനിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട വർഷ എം എസ് നായർക്കും, ഇലക്ഷന് നേതൃത്വം നൽകിയ വിശാഖ് എം എസ് നായർക്കും കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദരവ് നൽകി. മാമം ചൈതന്യ ജംഗ്ഷന് സമീപം ശ്രീ നിലയത്തിൽ ശ്രീകണ്ഠൻ- മിനി ദമ്പതികളുടെ മക്കളാണ് ഇവർ. ആദരിക്കൽ ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഭയൻ,കിഴുവിലം മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകണ്ഠൻ, 72 നമ്പർ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് മോഹനൻ പാലാഴി, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജു പ്രദീപ്, പൊതുപ്രവർത്തകർ എന്നവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!