ആറ്റിങ്ങൽ : സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ)”രാജ്യത്തിന്റെ വിണ്ടെടുപ്പിനു “എന്ന പ്രേമേയമുയർത്തി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജന മൂന്നേറ്റ യാത്ര ഫെബ്രുവരി 14നു കാസർഗോഡ് നിന്ന് ആരംഭിച്ചു മാർച്ച് 1നു തിരുവനന്തപുരത്തു എത്തുന്നു. ഭരണഘടന സംരക്ഷിക്കുക, ജാതി സെൻസസ് നടപ്പിലാക്കുക, പൗരവകാശ വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക,രാഷ്ട്രിയ തടവുകാരെ വിട്ടയക്കുക, ഫെഡർലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായിമ പരിഹരിക്കുക, കർഷകദ്രോഹ നയങ്ങൾ തിരുത്തുക തുടങ്ങിയാ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ 20ആം തിയതി മുതൽ മണ്ഡലം കമ്മിറ്റികളുടെ കീഴിൽ വാഹനജാഥകൾ നടക്കുകയാണ്.
ജാഥ പ്രചരണത്തിന്റ ഭാഗമായി ആറ്റിങ്ങൽ മണ്ഡലത്തിൽ മണ്ഡലം പ്രസിഡന്റ് അനീഷ്ഖാൻ നയിക്കുന്ന ജാഥ 27നു ആരംഭിക്കുന്നു. വക്കത്തു നിന്ന് രാവിലെ 8ന് വിളംബര ജാഥയും ഉച്ചക്ക് 2ന് ആലംകോട് നിന്ന് ജില്ലാ കമ്മിറ്റി അംഗം കുന്നിൽ ഷാജഹാൻ ഉദ്ഘാടനം നിർവഹിക്കുന്ന പ്രചരണജാഥ വിവിധ പഞ്ചായത്തുകൾ സഞ്ചരിച്ചു നഗരൂരിൽ ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട് ഉദ്ഘാടനം ചെയ്ത് സമാപിക്കുന്നു.
ആറ്റിങ്ങലിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗം കുന്നിൽ ഷാജഹാൻ, മണ്ഡലം പ്രസിഡൻറ് അനീസ്ഖാൻ, മണ്ഡലം സെക്രട്ടറി സജീർ,മണ്ഡലം ജോയിൻ സെക്രട്ടറി ഷമീർ, മീഡിയ കോർഡിനേറ്റർ സുധീർ കുളമുട്ടം എന്നിവർ പങ്കെടുത്തു.