വർക്കല താലൂക്ക് ആശുപത്രിയിലെ ലാബിൽ പുതുതായി ആരംഭിച്ച ആധുനിക ഹോർമോൺ അനലൈസർ മുൻസിപ്പൽ ചെയർമാൻ കെ എം ലാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ നിതിൻനായർ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. വി അനിൽ ഡോക്ടർമാരും ഹോസ്പിറ്റൽ ജീവനക്കാരും പങ്കെടുത്തു. വർക്കല നഗരസഭ പ്രോജക്ട് വഴി 731600 രൂപ ചിലവിൽ KMSCL വഴിയാണ് അനലെസർ ആശുപത്രിയിൽ ലഭ്യമാക്കിയത്. നിലവിൽ തൈറോയ്ഡ് ടെസ്റ്റ് ഈ മെഷിനിൽ നടത്തുന്നതാണ്. ഇതിലൂടെ ക്യാൻസർ നിർണ്ണയത്തിനാവശ്യമായതും ഗർഭിണികൾക്ക് വേണ്ടി അതിനൂതന ടെസ്റ്റുകളും നടത്തുവാൻ സാധിക്കും.
