Search
Close this search box.

ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർ ആലംകോട് സ്വദേശി സുൽഫിക്കർ 

IMG-20240227-WA0017

ആറ്റിങ്ങൽ : തിരുവനന്തപുരം ജില്ലയിലെ 2023-24 വർഷത്തെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് ആലംകോട് സ്വദേശി സുൽഫിക്കർ റവന്യു ഭവന നിർമ്മാണ  വകുപ്പ് മന്ത്രി കെ രാജനിൽ നിന്ന് ഏറ്റുവാങ്ങി. കുടവൂർ വില്ലേജ് ഓഫീസർ ആയിരുന്നപ്പോൾ ചെയ്ത പ്രവർത്തനങ്ങൾക്കാണ് സുൽഫിക്കർ അവാർഡിന് അർഹനായത്.

ഈ വർഷത്തെ റവന്യൂ ദിനാചരണം കണ്ണൂർ ജില്ലാ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു 2023 24 വർഷത്തെ മികച്ച റവന്യൂ സർവ്വേ ജീവനക്കാർക്കുള്ള അവാർഡ് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വിതരണം ചെയ്തു.

കീഴാറ്റിങ്ങൽ,ഇടയ്ക്കോട്, താലൂക്ക് ഓഫീസ്, ചിറയിൻകീഴ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള സുൽഫിക്കർ നിലവിൽ വർക്കല താലൂക്ക് ഓഫീസിൽ ജോലിചെയ്തുവരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!