സ്കൂൾ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായും നവകേരളം കർമ്മപദ്ധതി , വിദ്യാകിരണം മിഷൻ്റെ ഭാഗമായും കിഫ്ബി ഫണ്ട്, പ്ലാൻ ഫണ്ട് മറ്റു ഫണ്ടുകൾ എന്നിവ പ്രയേജന പ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ 68 സ്കൂളുക ളുടെ സംസ്ഥാന തല ഉദ്ഘാടനവും 33 സകൂൾ കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും കേരള മുഖ്യമന്ത്രി പിണറായി വിജയൻ തോന്നയ്ക്കൽ സ്കൂളിൽനിർവഹിച്ചു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് .ഷാനവാസ് ഐ എ എസ് സ്വാഗതം ആശംസിച്ചു. അടൂർ പ്രകാശ് എം.പി, എ. എ റഹിം എം പി , വി. ശശി എം.എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഡി. സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീഹരി പ്രസാദ്, ജില്ലാപഞ്ചായത്ത് അംഗം കെ വേണുഗോപലൻ നായർ, മംഗലപുരം പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം, വാർഡ് മെമ്പർ തോന്നയ്ക്കൽ രവി. ആർഡി ഡി സുധ കെ, ഡിഡിഇ ആർ.എസ് സുരേഷ് ബാബു, ഡി. പി സി എസ് ജവാദ് , വിദ്യാകിരണം ജില്ലാ കോഡിനേറ്റർ ദിനിൽ കെ , എസ്, ഡി ഇ ഒ ഇന്ദു എൽ ജി ,എ ഇ ഒ കെ രവികുമാർ എസ് എം സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദൻ, പിറ്റി എ പ്രസിഡൻ്റ് ഇ നസീർ എച്ച്.എം സുജിത് തുടങ്ങിയവർ പങ്കെടുത്തു. വിദ്യാകിരണം അസിസ്റ്റൻ്റ് കോഡിനേറ്റർ ഡോ. സി. രാമകൃഷ്ണൻ നന്ദി പറഞ്ഞു.