Search
Close this search box.

ഐരുമൂല ശ്രീ മഹാ ശിവ വിഷ്ണു ക്ഷേത്രത്തിൽ അഖണ്ഡനാമജപവും യാമപൂജയും രുദ്രാഭിഷേകവും.

IMG-20240306-WA0009

കിളിമാനൂർ വാലഞ്ചേരി ഐരുമൂല ശ്രീമഹാ ശിവ വിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി പ്രത്യേക പൂജകൾ വെള്ളിയാഴ്ച രാവിലെ 5.30 മുതൽ മേൽശാന്തി ശ്രീകുമാർ പോറ്റിയുടെ കാർമ്മികത്വത്തിൽ ആരംഭിക്കും. തുടർന്ന് അഭിഷേകം, ഗണപതി ഹോമം, ജലധാര എന്നിവ നടക്കും. കൂടാതെ മൃത്യുഞ്ജയാർച്ചന, വില്വപത്രാദി അർച്ചന, ഭാഗ്യസൂക്താർച്ചന, ഐക്യമത്യസൂക്താർച്ചന, പുരുഷസൂക്താർച്ചന എന്നിവയും ഉണ്ടായിരിക്കും. രാവിലെ 6 മണി മുതൽ ആരംഭിക്കുന്ന അഖണ്ഡ നാമജപത്തിൽ ഭക്തജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. തുടർന്ന് ദീപാരാധന, അത്താഴപൂജയും വിളക്കും. രാത്രി 9 മണിക്ക് ആരംഭിക്കുന്ന യാമപൂജ വെളുപ്പിന് 4 മണിക്ക് അവസാനിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രത്തിൽ പേര് രജിസ്റ്റർ ചെയ്ത ശേഷം വ്യാഴാഴ്ച ഒരിക്കൽ വ്രതമെടുത്ത് വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തി വെള്ളനിവേദ്യം സ്വീകരിച്ച് വൈകുന്നേരം ക്ഷേത്രത്തിലെത്തിച്ചേരേണ്ടതാണ്. രാത്രി 12 മണിക്ക് പാൽ, ഇളനീർ, തേൻ, പനിനീർ, മഞ്ഞൾ, കളഭം, ഭസ്മം എന്നിവയിൽ രുദ്രാഭിഷേകം നടക്കും. കൂടാതെ കലശാഭിഷേകം, ശംഖാഭിഷേകം തുടങ്ങിയവയും നാല് യാമങ്ങളിലായി നടക്കുന്നതാണ്.

വെള്ള നിവേദ്യത്തിനായി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 8547175172

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!