കിളിമാനൂർ മൊട്ടക്കുഴി- ആനന്ദൻമുക്ക് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ei023Y726423

കിളിമാനൂർ:  ചാരുപാറ, മൊട്ടക്കുഴി നിവാസികൾ സ്വന്തം ഭൂമി വിട്ടു നൽകിക്കൊണ്ട് പി.ഡബ്ലൂ.ഡി ജീവനക്കാർക്കൊപ്പം പാറ പൊട്ടിക്കുകയും, മരം മുറിക്കുകയും ചെയ്ത് വികസനത്തിന് ഒപ്പം കൂടുകയാണ്. ആറ്റിങ്ങൽ എം.എൽ.എ അഡ്വ ബി. സത്യൻ 2018- 19 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 7 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മൊട്ടക്കുഴി- ആനന്ദൻ മുക്ക് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ വളരെ വേഗം മുന്നേറുകയാണ്. കല്ലറ, കടയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് കാലങ്ങളായി തകർന്നടിഞ്ഞ നിലയിൽ ആയിരുന്നു.  ഈ റോഡിന്റെ വികസനത്തിലൂടെ പട്ടികജാതി കോളനികൾ ഉൾപ്പെടെ നൂറു കണക്കിന് കുടുംബങ്ങളുടെ യാത്രാ ദുരിതത്തിന് അറുതി വരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!