‘ഗോട്ടെക്’ പദ്ധതിയുടെ ഭാഗമായി മീറ്റ്-ദി-എക്സ്പേർട്ട് പ്രത്യേക പരിപാടി സംഘടിപ്പിച്ചു

IMG-20240307-WA0013

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻറെ പ്രത്യേക ഇംഗ്ലീഷ് പരിപോഷണ പരിപാടിയായ ഗോട്ടെക് (GOTEC -Global Opportunities through English Communication) പദ്ധതിയുമായി ബന്ധപ്പെട്ട് കുട്ടികളിൽ ജീവിതനൈപുണീ വികസനം ലക്ഷ്യമിട്ട് മീറ്റ്-ദി-എക്സ്പേർട്ട് എന്ന ഏകദിന പരിപാടി സംഘടിപ്പിച്ചു. പദ്ധതി കോർഡിനേറ്ററും ഡിസ്ട്രിക്ട് സെൻറർ ഫോർ ഇംഗ്ലീഷ് (DCE) ചീഫ് ട്യൂട്ടറുമായ ഡോ . മനോജ് ചന്ദ്രസേനൻ പരിപാടിയ്ക്ക് നേതൃത്വം നൽകി.

വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ നൈപുണി വർദ്ധിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന പ്രത്യേക ഇംഗ്ലീഷ് പരിശീലന പരിപാടിയായ ‘ഗോട്ടെക്’ ഈ വർഷം ജില്ലയിലെ 78 സ്കൂളുകളിലാണ് നടന്നത്. ഈ സ്കൂളുകളിൽ നിന്നുള്ള മികച്ച കുട്ടികളെ കണ്ടെത്തി നടന്ന സെമിഫൈനൽ, ഫൈനൽ മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികളും ഗോട്ടെക് കോർ ടീം അംഗങ്ങളും പ്രോജക്ട് കോർഡിനേറ്ററും അടങ്ങുന്ന സംഘം പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ച് മുഖ്യമായും ഇംഗ്ലീഷിൽ ആശയവിനിമയം നടത്തി മടങ്ങുകയായിരുന്നു.

കോട്ടയം എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് വിഭാഗം മേധാവി ഡോ.സജി മാത്യുവുമായും, ഫാക്കൽറ്റി അംഗങ്ങളുമായും, അന്തർദേശീയ വിദ്യാർത്ഥികളടക്കമുള്ള അധ്യാപക വിദ്യാർത്ഥികളുമായും കുട്ടികൾ സംവദിച്ചു. തുടർന്ന് കോട്ടയം ജില്ലാ കളക്ടറേറ്റ് സന്ദർശിച്ച് ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഐ.എ.എസുമായി ആശയവിനിമയം നടത്തി. തുടർന്ന് കോട്ടയം ജില്ലാ പഞ്ചായത്തിലെത്തി പ്രസിഡന്റ് ബിന്ദുവുമായും കുട്ടികൾ സംവദിച്ചു.

മാനുഷിക മൂല്യങ്ങൾ വിദ്യാർത്ഥികളിൽ പകരുക എന്ന ലക്ഷ്യത്തോടെ കോട്ടയം കേന്ദ്രമാക്കിയുള്ള “സ്നേഹക്കൂട് – അഭയകേന്ദ്രം” എന വയോജന മന്ദിരം സന്ദർശിക്കുകയും കുട്ടികൾ അവിടത്തെ അന്തേവാസികളുമായി സൗഹൃദ സംഭാഷണം നടത്തുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

വിദ്യാർത്ഥികളിലെ ഭാഷാ നൈപുണീ വികസനത്തിനൊപ്പം ജീവിതനൈപുണികൾ കൂടി പകരുന്നതിന് ‘ഗോട്ടെക്’ പദ്ധതിക്ക് ഇതിലൂടെ കഴിഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!