വാമനപുരം നദീതീര സംരക്ഷണത്തിൻ്റെ ഭാഗമായ നിർധാര പദ്ധതിക്ക് ആറ്റിങ്ങലിൽ തുടക്കം

IMG-20240311-WA0031

ആറ്റിങ്ങൽ : വാമനപുരം നദീതീരം സംരക്ഷണത്തിൻ്റെ ഭാഗമായ നീർധാര പദ്ധതി നഗരസഭ ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പച്ചംകുളം വാർഡിലെ പൊന്നറ ഏലായിലെ 2 കിലോമീറ്റർ ദൈർഘ്യമുള്ള തോടും അനുബന്ധ നീർച്ചാലുകളും വൃത്തിയാക്കി. നഗരപരിധിയിലൂടെ വാമനപുരം നദി കടന്നുപോകുന്ന തീരമേഖലകളും കടവും തോടുകളും വൃത്തിയാക്കും. നദിതീരം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി ആവശ്യമായ പ്രദേശങ്ങളിൽ ജൈവവേലിയും മഴക്കുഴിയും തടയണയും നിർമ്മിച്ച് മണ്ണൊലിപ്പും തടയും. മഴക്കാലത്ത് നദി കരകവിഞ്ഞൊഴുകി ഉണ്ടാവുന്ന നാശനഷ്ട്ടങ്ങൾ ഒഴിവാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. പൊന്നറ ഏലായിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, എസ്.ഗിരിജ, കൗൺസിലർ ജിഎസ്.ബിനു, സോയിൽ കൺസർവേഷൻ ഓവർസീയർ ബിജുചന്ദ്രൻ, മേജർ ഇറിഗേഷൻ ഓവർസീയർ അനീഷ്, അയ്യങ്കാളി നഗരതൊഴിലുറപ്പ് ഓവർസീയർമാരായ ബിഎസ്.ചിന്നു, സ്മിത, നവകേരള മിഷൻ പ്രതിനിധികളായ സിന്ദുസുനിൽ, ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!