വക്കം ഗവ ന്യൂ എൽ പി എസിൽ ആറ്റിങ്ങൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എം എൽഎ ഒ എസ് അംബിക നിർവഹിച്ചു. വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലിജ. എം അധ്യക്ഷയായിരുന്നു.വാർഡ് മെമ്പർ ഫൈസൽ താഹിർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ആർ .സുഭാഷ്, ബ്ലോക്ക് മെമ്പർ അജിത,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്ണു,വാർഡ് മെമ്പർമാരായ അശോകൻ, ജയ, വർക്കലബിപിസി ദിനിൽ, ഷാജു. ടി എന്നിവർ ആശംസകൾ അർപ്പിച്ചു.മുൻ എച്ച്എം അംബിക ദേവിയെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ എച്ച് എം ജെസ്സി.ആർ നന്ദി രേഖപ്പെടുത്തി.