ദേശീയപാതയിൽ ആറ്റിങ്ങൽ ആലങ്കോട് കൊച്ചുവിള മുക്കിൽ വാഹനാപകടം.കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ബസ്സിന് മുൻപിൽ പോയ ഒരു ഓട്ടോയും സമീപത്തായി പാർക്ക് ചെയ്തിരുന്ന ഒരു സ്കോർപിയോയും ഇടിയുടെ ആഘാതത്തിൽ തകർന്നു. കാർ ഡ്രൈവർ, ഓട്ടോയിൽ ഉണ്ടായിരുന്ന ഒരു സ്ത്രീക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.