കിളിമാനൂർ : അന്തർദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള പോലീസ് വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിൽ അസോസിയേഷൻ ഓഫീസിൽ വച്ച് സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്വയം പ്രതിരോധ പ്രായോഗിക പരിശീലനം നൽകി. സ്ത്രീകൾക്ക് ദൈനം ദിന ജീവിതത്തിൽ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെയും ശല്യപ്പെടുത്തലുകളെയും ചെറുക്കുന്നതിനുള്ള കായികവും മാനസികവുമായ ലളിതമായ പ്രതിരോധ തന്ത്രങ്ങൾ കേരള പോലീസിലെ വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ വനിതകളെ പരിശീലിപ്പിച്ചു. കിളിമാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗിരിജ ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ ജന.സെക്രട്ടറി ഷീജ രാജ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി മോഹൻ വാലഞ്ചേരി, പ്രസിഡന്റ് ഹരികൃഷ്ണൻ.എൻ, വൈസ് പ്രസിഡന്റ് എ.ടി.പിള്ള, പ്രഫ.എം.എം.ഇല്യാസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. രജിത കുമാരി സ്വാഗതവും ധന്യ കൃതജ്ഞതയും രേഖപ്പെടുത്തി.
യോഗത്തിൽ വച്ച് വാർഡിലെ ഹരിതകർമസേനാ പ്രവർത്തകരെ അനുമോദിക്കുകയും തെരഞ്ഞെടുക്കപ്പെട്ട വനിതയ്ക്ക് സമ്മാനം നൽകുകയും ചെയ്തു.