തിരുവനന്തപുരം: UN affiliated ആയിട്ടുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ കേരളാ ചാപ്റ്റർ ഉദ്ഘാടനം തിരുവനന്തപുരത്ത് ഹോട്ടൽ അപ്പോളോ ഡിമോറയിൽ വെച്ച് നടന്നു.IHRCI നാഷണൽ പ്രസിഡൻ്റ് സുനിൽ .എസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൻ്റെ മുഖ്യാഥിതി ഹൈകോർട്ട് അഡ്വക്കേറ്റ് റസ്സൽ ജോയ് ആയിരുന്നു.സംഘടനയുടെ കേരള സ്റ്റേറ്റ് ഭാരവാഹികൾക്കുള്ള ഐഡി കാർഡും അപ്പോയ്മെൻ്റ് ലെറ്ററും നൽകി. മുല്ലപ്പെരിയാർ വിഷയം അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിച്ച് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഉള്ള ആദ്യ നിവേദനവും റസ്സൽ ജോയ് സംഘടനക്ക് കൈമാറി.നിലമേൽ എൻഎസ്എസ് കോളജിലെ മികച്ച കായിക താരങ്ങളെ വേദിയിൽ വെച്ച് ആദരിക്കുകയും ചെയ്തു.തുടർന്ന് മത മൈത്രി വിളിച്ചോതുന്ന സൽക്കാരമായ ഇഫ്താർ വിരുന്നും അപ്പോളോ ഡിമോറയിൽ വെച്ച് നടന്നു.IHRCI കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി നജിം സൈനുദ്ദീൻ , സീനിയർ വൈസ് പ്രസിഡൻ്റ് സക്കിർ ഹുസ്സൈൻ ,സ്റ്റേറ്റ് പ്രസിഡൻ്റ് ക്രിസ്റ്റ്യൻ, പബ്ലിക് റിലേഷൻ ഓഫീസർ ജയകുമാരി തുടങ്ങിയ പ്രമുഖരും വേദിയിൽ പ്രസംഗിച്ചു.