Search
Close this search box.

മകളുടെ വിവാഹം നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ ഗൃഹനാഥൻ തൂങ്ങി മരിച്ച നിലയിൽ, മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

eiB1F3W68577

വാമനപുരം : വാമനപുരം ആനാകുടി ഈട്ടിമൂട് ഗൃഹനാഥനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ജയരാജ്‌(54) ആണ് മരിച്ചത്. ഈ മാസം 28നു മകളുടെ വിവാഹം നടക്കാൻ ഇരിക്കവേയാണ് ജയരാജിന്റെ മരണം. ഇടയ്ക്കിടെ ജയരാജ്‌ തീർത്ഥാടനങ്ങൾക്ക് പോകാറുള്ളത് കൊണ്ട് തന്നെ ജയരാജിനെ കാണാതായപ്പോൾ വീട്ടുകാർ അത്ര കാര്യമാക്കിയില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വൈകുന്നേരം സമീപവാസികളാണ് മൃതദേഹം കാണുന്നത്. വെഞ്ഞാറമൂട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!