ആര്യനാട്: ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ചേരപ്പള്ളി മുത്താരമ്മൻ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ക്ഷേത്രത്തിലെയും സമീപ പ്രതിഷ്ഠകൾക്കും മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികൾ തുറന്നാണ് പണം മോഷ്ടിച്ചത്. ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.