പ്രസാധകരെ കാത്തു കുട്ടി സാഹിത്യകാർ

IMG-20240323-WA0013

കിളിമാനൂർ: കിളിമാനൂർ ഗവ. എൽ പി എ സി ലെ ഒന്നാം ക്ലാസിലെ 25 നവ സാഹിത്യകാരാണ് പ്രസാധകരെ കാത്തിരിക്കുന്നത്.സ്വന്തമായി രചനയും ചിത്രീകരണവും പൂർത്തിയാക്കിയ കഥകളുമായാണ് കുട്ടികളുംടെയും ടീച്ചറുടെയും കാത്തിരിപ്പ്’.സമഗ്ര ശിക്ഷാ കേരളം ഈ വർഷം ഒന്നാംക്ലാസിൽ നടപ്പിലാക്കിയ സചിത്ര പാഠപുസ്തകവും സംയുക്ത ഡയറിയുടെയും ക്ലാസ് പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് കുട്ടികൾ സ്വന്തമായി പുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.ചിത്രങ്ങളിലൂടെ ആശയ രൂപീകരണത്തിലേക്ക് എത്തുന്നതാണ് സചിത്ര പാo പുസ്തക സമീപനം.

24 കുട്ടികൾ എല്ലാവരും സ്വന്തമായി കഥ പറയുന്നതിനും എഴുതുന്നതിനും പ്രാപ്തരാണ്.വിഭിന്നശേഷിക്കാരനായ ഒരു കുട്ടി കഥാപുസ്തകത്തിൻ്റെ പുറംചട്ടക്ക് ആവശ്യമായ ചിത്രങ്ങൾ വരച്ചു നൽകി.ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി പരിഗണിച്ചു എല്ലാവർക്കും പ്രത്യേക പിന്തുണ നൽകുന്നതിന് ഉദാഹരണമാണിത്. ജൂൺ മാസത്തിൽ രക്ഷകർത്താക്കളുടെ സഹായത്തോടെ ഡയറി എഴുത്താരംഭിച്ചു. കുട്ടികൾക്കുണ്ടായ വളർച്ചയോടൊപ്പം രക്ഷകർത്താക്കളും എഴുത്തിലും വായനയിലും താൽപര്യമുള്ളവരായി മാറി എന്നതാണ് പദ്ധതിയുടെ വിജയം.
“ഞാനും പൊന്നുമ്മയും ഗ്രോബാഗിൽ പച്ചക്കറിതൈകൾ മാറ്റിവച്ചു. അപ്പോൾ ഒരു ഇലയുടെ അടിയിൽ പൂമ്പാറ്റയുടെ മുട്ടകൾ കണ്ടു. എനിക്ക് സന്തോഷമായി. ഞാൻ തുള്ളിച്ചാടി ..” ഒന്നാം ക്ലാസു കാരി അൻവിയുടെ ‘പൂമ്പാറ്റ മുട്ടകൾ’  എന്ന കഥയാണിത്. വാക്കുകളും വർണങ്ങളും കൊണ്ട് വായനയുടെ യും കാഴ്ചയുടെയും വിസ്മയം തീർ ക്കുകയാണ് കുരുന്നുകൾ. സ്വന്തം ഭാവനയിൽ ഇവർ ഒരുക്കിയ ‘ഒന്നിനുമുണ്ട് പറ യാൻ’ എന്ന സംയുക്ത ഡയറിയുടെ പ്രകാശനം നടന്നു. കുട്ടികളു ഭാവനയിലെ കുഞ്ഞു കഥകളുടെയും പെൻസിൽ ചിത്രങ്ങളുടെയും സമാ ഹാരമാണ് ഈ ഡയറി. ഒന്നാം ക്ലാസി ലെ മുഴുവൻ കുട്ടികളെയും രചനകൾ അടങ്ങിയ സമ്പൂർണ ഡയറി ആറ്റിങ്ങ ൽ വിദ്യാഭ്യാസ ജില്ലയിൽ ആദ്യമായി പുസ്തക രൂപത്തിൽ അച്ചടിച്ചിറക്കി യ ആദ്യ സ്കൂൾ എന്ന ബഹുമതി ഇതോടെ കിളിമാനൂർ ഗവ.എൽ.പി. എസിന് സ്വന്തമായി. ഈ നേട്ടത്തിന് ചുക്കാൻ പിടിക്കുന്നത് ഒന്നാം ക്ലാസി ലെ ടീച്ചറായ അൻസി എം.സലിമാണ്.കുട്ടികളുടെ രചനകൾ സമീപത്തെ വായനശാലകളിലേക്ക് നൽകുകയും സമൂഹത്തിലെ എല്ലാവർക്കും വായിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുക എന്നതിനാണ് സ്കൂൾ ലക്ഷ്യമിടുന്നത്.ഇതിനായി അവർ പ്രസാദകരെ തേടുകയാണ്.

കിളിമാനൂർ ബി.ആർസി ഹാളിൽ വച്ച് നടന്ന പുസ്തക പ്രകാശനം കേരളത്തിലെ വിദ്യാഭ്യാസ ഗവേഷകനായ ഡോ. ടി പി കലാഥരൻ പ്രഥമാധ്യാപിക ലേഖാകുമാരിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. എ ഇ ഒ വി എസ് പ്രദീപ്,ബി പി സി നവാസ് കെ ,ട്രെയിനർ വിനോദ് റ്റി,സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം സൈജ ടീച്ചർ, പിറ്റിഎ പ്രസിഡൻ്റ് സജികുമാർ, രതീഷ് പോങ്ങനാട് ,അധ്യാപകർ ബി ആർ സി പ്രവർത്തകർ, രക്ഷകർത്താക്കൾ,രക്ഷകർത്താക്കൾതുടങ്ങി നൂറിൽ അധികംതുടങ്ങി നൂറിൽ അധികം പേർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!