ആറ്റിങ്ങൽ : സഹോദരിയുടെ വിവാഹ ദിവസം ആറ്റിങ്ങൽ കരുണാലയത്തിലെ അന്തേവാസികൾക്ക് സദ്യ വിളമ്പി സഹോദരൻ. സാധാരണ വിവാഹങ്ങളിൽ മിച്ചം വരുന്ന ഭക്ഷണമാണ് വിവിധ കേന്ദ്രങ്ങളിലേക്ക് ആളുകൾ എത്തിച്ചു കൊടുക്കാറ്. എന്നാൽ ഇവിടെ കീഴാറ്റിങ്ങൽ സ്വദേശിനിയായ വധുവിന്റെ വിവാഹത്തോട് അനുബന്ധിച്ച് സഹോദരൻ കരുണാലയത്തിലെ അന്തേവാസികൾക്കായി പ്രത്യേകം ഭക്ഷണം തയ്യാറാക്കുകയായിരുന്നു . മുഹൂർത്തം കഴിഞ്ഞ് ഓഡിറ്റോറിയത്തിൽ സദ്യ വിളമ്പിയ അതേ സമയം തന്നെ കരുണാലയത്തിലും സദ്യ വിളമ്പി എന്നതാണ് ശ്രദ്ധേയമായത്. മിച്ചം വരുന്ന ഭക്ഷണം അല്ല അവർക്കായി ഭക്ഷണം കരുതി എത്തിച്ചു നൽകുന്നതാണ് ഉത്തമം എന്ന് തോന്നിയത് കൊണ്ടാണ് ഇത്തരത്തിൽ ചെയ്യാൻ കാരണമെന്ന് ആറ്റിങ്ങൽ വഞ്ചിയൂർ താമസിക്കുന്ന സഹോദരൻ പറഞ്ഞു.