സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ നടന്ന പഠന പ്രവർത്തനത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറി പുറത്തിറക്കി. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ ഓർമ്മച്ചെപ്പ് എന്ന പേരിലുള്ള സംയുക്ത ഡയറി സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, പിടിഎ പ്രസിഡന്റ് ജി.ആർ. ജിബി യ്‌ക്ക് നൽകിക്കൊണ്ട് പ്രകാശനം നടത്തി. സീനിയർ അധ്യാപകൻ സാബു നീലകണ്ഠൻ നായർ, അധ്യാപകരായ കെ. ജെയിംസ്, സീനത്ത് ബീവി, എസ്. കാവേരി, ജി.സി. ദീപാറാണി, രാഖി രാമചന്ദ്രൻ, ഡി. ശരണ്യദേവ്, വി.കെ. രേവതി, എസ്.ഷീന, എന്നിവർ സംബന്ധിച്ചു.