ഗവ. എൽ. പി. എസ്. ആറ്റിങ്ങൽ, രാമച്ചംവിളക്ക് ഹരിത കേരള മിഷന്റെ എ പ്ലസ് ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് നൽകാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. ആറ്റിങ്ങൽ നഗരസഭ സെക്രട്ടറി സ്കൂൾ നോഡൽ ഓഫീസർ രോഹിണിക്ക് സാക്ഷ്യപത്രം കൈമാറിയതോടെ ഹരിത സ്ഥാപന പദവിയുള്ള വിദ്യാലയമായി ഗവ. എൽ. പി. എസ്. ആറ്റിങ്ങൽ രാമച്ചംവിള മാറി.