ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന സംഭവം :  പ്രതികൾ അറസ്റ്റിൽ

eiKXLVX83469

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ കിഷൻ ലാൽ ബഗാരിയ (20), സൺവർലാൽ ബഗാരിയ (25) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ മാർച്ച്‌ 6നു ആറ്റിങ്ങൽ വലിയകുന്നിൽ ഡോക്ടറായ അരുൺ ശ്രീനിവാസന്റെ വീട് കുത്തിത്തുറന്ന് 53 പവൻ സ്വർണവും നാലര ലക്ഷം രൂപയും കവർന്ന കേസിലാണ് അറസ്റ്റ്. അരുൺ ശ്രീനിവാസനും കുടുംബവും വർക്കലയിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയമാണ് പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച നടത്തിയത്.

തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ സിഐ ജയകുമാറിന്റെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരവേ പ്രതികൾ രാജസ്ഥാൻ സ്വദേശികൾ ആണെന്നും പ്രതികൾ മോഷണ മുതലുമായി സ്വദേശത്തേക്ക് രക്ഷപ്പെട്ടതായും വ്യക്തമായി.

തുടർന്ന് ആറ്റിങ്ങൽ എസ് ഐ ആദർശിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം അംഗങ്ങൾ രാജസ്ഥാനിൽ എത്തി കേക്കരി ജില്ലയിൽ ഭിനായി എന്ന ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!