കിളിമാനൂരിൽ കിണറ്റിൽ ഉറ ഇറക്കുന്നതിനിടയിൽ ഉറ വീണ് അപകടം പറ്റി ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. കിളിമാനൂർ കല്ലറകോണം വിഷ്ണു വിലാസത്തിൽ രാജു(55) ആണ് മരിച്ചത്.
ഈ മാസം 22നാണ് അപകടം നടന്നത്.കിണറ്റിൽ ഉറ ഇറക്കുന്ന തൊഴിലാളിയാണ് രാജു കിണറ്റിന്റെ താഴെ രാജു നിൽക്കുമ്പോൾ ഉറ ഇറക്കുന്നതിനിടയിൽ കയർ പൊട്ടി ദേഹത്ത് വീണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.