ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ വ്യാപാരസ്ഥാപനത്തിന്റെ സംഭരണശാലയിൽ തീപിടുത്തം. ആറ്റിങ്ങല്‍ കിഴക്കേനാലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ബഡാബസാര്‍ എന്ന വ്യാപാരകേന്ദ്രത്തിന്റെ സംഭരണശാലയിലാണ് തിങ്കളാഴ്ച രാത്രി 8 മണിയോടെ വന്‍ തീപിടുത്തമുണ്ടായത്.
ആളപായമില്ല. ബഡാ ബസാർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള നിലയിലാണ് സംഭരണശാല പ്രവർത്തിക്കുന്നത്.
ആറ്റിങ്ങൽ, വർക്കല, കല്ലമ്പലം, വെഞ്ഞാറമൂട്, നെടുമങ്ങാട്, കഴക്കൂട്ടം തുടങ്ങി ജില്ലയിലെ വിവിധ ഫയര്‍സ്റ്റേഷനുകളില്‍ നിന്നുള്ള യൂണിറ്റുകൾ എത്തിയാണ് രണ്ട് മണിക്കൂറോളം പരിശ്രമിച്ചു തീ നിയന്ത്രണ വിധേയമാക്കിയത്.
തീ കത്തിതുടങ്ങിയ സംഭരണശാലയോട് ചേര്‍ന്നാണ് വാഹന പാര്‍ക്കിങ് സ്ഥലവും. പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, അലങ്കാരസാധനങ്ങള്‍ എന്നിവയെല്ലാം ഉണ്ടായിരുന്നു. വന്‍തീയും പുകയും ഉയരുന്നത് കണ്ടതോടെ ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നവര്‍ വേഗത്തില്‍ അവിടെ നിന്നും മാറ്റി. തുടർന്ന് ആറ്റിങ്ങല്‍ ഫയര്‍സ്റ്റേഷനില്‍ വിവരം അറിയിച്ചു.ഫയർ ഫോഴ്സ് എത്തിയെങ്കിലും ഷീറ്റ് കൊണ്ട് മറവ് ചെയ്ത സംഭരണശാലയ്ക്കുള്ളിലെ തീ അണയ്ക്കാൻ ഷീറ്റ് ഉൾപ്പെടെ പൊളിക്കേണ്ടി വന്നു. തീപിടുത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/attingalvartha/videos/944275270407826/