തിരുവനന്തപുരം : തനിമ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമീർഹംസ സ്മാരക സർഗപ്രതിഭപുരസ്കാര വിതരണവും ഇഫ്താർ സംഗമവും നടന്നു. ജില്ലയിലെ കലാസാംസ്കാരിക സാമൂഹ്യരംഗങ്ങളിലെ സജീവപ്രവർത്തകനും തനിമ കലാസാഹിത്യ വേദിയുടെ ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന അമീർഹംസയുടെ സ്മരണാർത്ഥം കലാസാഹിത്യസാംസ്കാരിക രംഗത്തെ വേറിട്ട വിദ്യാർത്ഥി പ്രതിഭക്കാണ് അമീർഹംസ സ്മാരക സർഗപ്രതിഭപുരസ്കാരം നൽകുന്നത്.
ജന്മനാ നൂറ് ശതമാനം കാഴ്ച പരിമിതിയുള്ള ഫാത്തിമ അൻഷിക്കാണ് ഇത്തവണത്തെ സർഗപ്രതിഭ പുരസ്കാരം ലഭിച്ചത്.തിരുവനന്തപുരം സത്യൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരി ഗിരിജ സേതുനാഥ് അവാർഡ് വിതരണം ചെയ്തു. തനിമ കലാസാഹിത്യവേദി ജില്ലാ പ്രസിഡണ്ട് അമീർ കണ്ടൽ അധ്യക്ഷത വഹിച്ചു.പ്രശസ്ത കഥാകൃത്ത് ശ്രീകണ്ഠൻ കരിക്കകം ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്തു. തനിമ ജില്ല ജനറൽ സെക്രട്ടറി അശ്കർ കബീർ അമീർഹംസ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ജേക്കബ് എബ്രഹാം, വിനോദ് വെള്ളായണി, മടവൂർ രാധാകൃഷ്ണൻ ,സക്കീർനേമം, ചാന്നാങ്കര ജയപ്രകാശ്, ജയൻ പോത്താൻകോട്, വിജയൻ കുഴിത്തുറ, മുബീന നസീർഖാൻ, അനിൽ ആർ മധു, ഷാമില, ബിജുഗോവിന്ദ്, സുമിന നേമം, ജോഷിലാൽ, രാമചന്ദ്രൻ, മെഹർമാഹീൻ,നസിം ചിറയിൻകീഴ് തുടങ്ങിയവർ ആശംസകളർപ്പിച്ചു.
ആസിയ പ്രാർത്ഥനാഗീതം ആലപിച്ചു.തനിമ ജില്ല വൈസ് പ്രസിഡൻ്റ് മെഹ്ബൂബ്ഖാൻ പൂവാർ സ്വാഗതവും സെക്രട്ടറി ഷമീം സുബൈർ നന്ദിയും പറഞ്ഞു.