കരവാരം : കരാവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം രണ്ടു ജനപ്രതിനിധികൾ രാജി വെച്ചു .കരാവാരം പഞ്ചായത്തിലെ രണ്ട് അംഗങ്ങളാണ് രാജി വച്ചത്.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു എസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി എം എന്നിവരാണ് രാജിവെച്ചത്. രണ്ടുപേരും ബിജെപി പാർട്ടി അംഗങ്ങളാണ്. ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്താണ് കരവാരം.