ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.പ്ലേസ്മെന്റ് ആന്റ് കരിയർ ഗൈഡൻസ് സെൻറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കാമ്പസ് സെലക്ഷനിലൂടെ ദുബായ് ആസ്ഥാനമായുളള വെർട്ടിവ് പവർ ബാർ ഗൾഫ് എൽ.എൽ.സി എന്ന പ്രമുഖ സ്ഥാപനത്തിലേക്ക് വിവിധ ട്രേഡുകളിൽ നിന്നായി 33 പേർക്ക് നിയമന ഉത്തരവ് നൽകി.
പ്രിൻസിപ്പൽ അനിൽ കുമാർ.ടി. നിയമന ഉത്തരവുകൾ കൈമാറി. വൈസ് പ്രിൻസിപ്പൽ മിനി.കെ, പ്ലേസ്മെന്റ് കോർഡിനേറ്ററും ഗ്രൂപ്പ് ഇൻസ്ട്രക്ടറുമായ ഹരികൃഷ്ണൻ.എൻ, പ്ലേസ്മെന്റ് ഓഫീസർ ആദർശ്.വി, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ വിനയകുമാർ.ജെ, രമേശ് കുമാർ.എ, സുനിൽ.ബി, ബിജു.ആർ, സ്റ്റാഫ് സെക്രട്ടറി മിഥുൻലാൽ തുടങ്ങിയവർ പങ്കെടുത്തു.
യു.എ.ഇ.ലെ ഐവ ഗ്രൂപ്പ് ഓഫ് കമ്പനീസ്, റോയൽ ഫർണിച്ചർ തുടങ്ങിയ സ്ഥാപനങ്ങൾ കഴിഞ്ഞ മാസം ഐ.ടി.ഐ. ൽ വച്ച് നടത്തിയ കാമ്പസ് സെലക്ഷനിലൂടെ നിരവധി കുട്ടികൾക്ക് ഉയർന്ന ശമ്പളത്തിൽ ജോലി ലഭിച്ചിരുന്നു.