Search
Close this search box.

ദൃശ്യവേദിയുടെ പുതിയ സംഗീത ആൽബം ഹരിചന്ദനം പ്രകാശിപ്പിച്ചു

IMG-20240411-WA0029

ചിറയിൻകീഴിലെ കലാസാംസ്ക്കാരിക സംഘടനയായ ദൃശ്യ വേദിയുടെ പുതിയ സംഗീത ആൽബം ഹരിചന്ദനം പ്രകാശിപ്പിച്ചു.

ശാർക്കര മീനഭരണി മഹോൽസവ സമാപന വേദിയിലാണ് ഗാനത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്. ശ്രീകൃഷ്ണ ഭക്തിഗാനമാണിത്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ‘ശാർക്കരയമ്മ’ഉൾപ്പെടെ ദൃശ്യവേദിയുടെ ആറാമത് സംഗീത ആൽബമാണിത്.

നാടക,ചലച്ചിത്ര ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച ഗാനത്തിന് സംഗീതം നൽകിയത് കേരളപുരം ശ്രീകുമാറാണ്. സജി സതീശനാണ് ഗായകൻ.സജീവ് മോഹൻ,കെ.രാജേന്ദ്രൻ, ചന്തു ചന്ദ്രൻ , അഖിലേഷ് രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. വീരകേരളപുരം
ക്ഷേത്രമുൾപ്പെടെ പ്രധാന ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തിലാണ് ആൽബം ചിത്രീകരിച്ചിട്ടുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!