ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ (ഡി.കെ.ജെ.യു) പള്ളിക്കൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്കും പോകാൻ ആഗ്രഹിക്കുന്നവർക്കുമായി ഹജ്ജ്-ഉംറ പഠന ക്ലാസും,ഹജ്ജാജി മാർക്കുള്ള യാത്രയയപ്പും, പ്രാർത്ഥനാ സംഗമവും ഏപ്രിൽ 17, ബുധനാഴ്ച പള്ളിക്കൽ സുമയ്യ ആഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 9 മണിക്ക് നടക്കുന്ന ഹജ്ജ് പഠന ക്ലാസ് ഡി.കെ.ജെ.യു സംസ്ഥാന സെക്രട്ടറി തോന്നയ്ക്കൽ കെ.എച്ച് മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. ഡികെജെയു ജില്ലാ സെക്രട്ടറി കടുവയിൽ ഇർഷാദ് ബാഖവി അധ്യക്ഷത വഹിക്കും. അൽഹാജ് എ.കെ ഉമ്മർ മൗലവി ഹജ്ജ്-ഉംറ പഠന ക്ലാസ് നയിക്കും.
ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് നടക്കുന്ന ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സമ്മേളനം കേരള ഹജ്ജ് കമ്മിറ്റി മുൻ ചെയർമാനും ഡികെജെയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പ്രാർത്ഥനാ സംഗമത്തിന് ഡികെജെയു സംസ്ഥാന ഉപാധ്യക്ഷൻ അസ്സയിദ് മുത്തുക്കോയ തങ്ങൾ അൽബാഫഖി നേതൃത്വം നൽകും.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ (ഡികെജെയു) മുഖപത്രമായ “അന്നസീം” ദ്വൈവാരികയുടെ ജില്ലാതല പ്രചരണോ ദ്ഘാടനം ഡി.കെ.ഐ.എം.വി ബോർഡ് ചെയർമാൻ പാങ്ങോട് എ.ഖമറുദ്ദീൻ മൗലവിയും നിർവ്വഹിക്കുമെന്ന് ഡികെജെയു ജില്ലാ ട്രഷറർ പള്ളിക്കൽ കെ.എച്ച് ഷറഫുദ്ദീൻ മൗലവി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 97453 12412.