ആലംകോട് എഐടിയുസി ചുമട്ടു തൊഴിലാളി മേഖലയിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ

ആറ്റിങ്ങൽ പാർലമെന്റ് മണ്ഠലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. വി.ജോയിയുടെ വിജയത്തിനായി തൊഴിലാളികളെയും, കുടുംബങ്ങടെയും യോജിച്ച പ്രർത്തനങ്ങൾക്കായി വിളിച്ചു ചേർത്ത കൺവെൻഷൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആറ്റിങ്ങൽ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കൺവീനർ അഡ്വ. ബി. സത്യൻ ഉത്ഘാടനം ചെയ്തു.

എഐടിയുസി യൂണിയൻ പ്രസിഡന്റ് അഡ്വ. എം.മുഹസിൻ അധ്യക്ഷത വഹിച്ചു. മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ നഹാസ്, സിപിഐ മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി മുഹമ്മദ് റാഫി സ്വാഗതം ആശംസിച്ചു.

പ്രാദേശികമായി തൊഴിലാളികളുടെയും തൊഴിലാളി കുടുംബങ്ങളുടെയും കൂട്ടായ്മയും കൺവെൻഷനും വിളിച്ചു ചേർത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!