വേനൽ മഴയിലും കാറ്റിലും കിളിമാനൂരും നെടുമങ്ങാടും വ്യാപക നാശനഷ്ടം. കിളിമാനൂരിൽ രണ്ട് വീടുകൾ ഭാഗികമായി തകരുകയും കൃഷി നാശവുമുണ്ടായി. കിളിമാനൂർ പഞ്ചായത്തിലെ പനപ്പാംകുന്ന്, പുതുമംഗലം മേഖലകളിലാണ് കാറ്റ് വൻ നാശം വിതച്ചത്. പനപ്പാംകുന്ന് തോയിക്കോണത്ത് വീട്ടിൽ അനിൽകുമാറിന്റെ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നു. വീടിനുള്ളിൽ ആളുകളുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. ഷീറ്റിന്റെ ഒരു ഭാഗം അനിൽകുമാറിന്റെ ദേഹത്ത് തട്ടിയെങ്കിലും പരിക്കുകളില്ല. പനപ്പാംകുന്ന് എൻജിനീയറിംഗ് കോളേജ് റോഡിൽ വൻമരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകൾ തകർന്നു. അഗ്നിരക്ഷാസേനയെത്തി മരച്ചില്ലകൾ വെട്ടിമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. പരുത്തൻ കോട് തടത്തരികത്തു വീട്ടിൽ പ്രവീണിന്റെ വീടിന്റെ ഭിത്തിയിൽ മിന്നലേറ്റ് വിള്ളൽ വീണു. പുതുമംഗലം യു.പി.എസിനു സമീപം ചന്ദ്രഭവനത്തിൽ വിജയകുമാറിന്റെ ഇരുന്നൂറിൽപ്പരം ഏത്തവാഴകൾ കാറ്റിൽ വീണു.
നെടുമങ്ങാട് പ്രദേശങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും പലയിടത്തും മരങ്ങൾ കടപുഴകി വീണു.പഴകുറ്റി, നെട്ട, കരിപ്പൂർ, വാണ്ട, കണ്ണാറംകോട്, മു ണ്ടേല നെടുമങ്ങാട് ഗവ. യുപിസിന് മുൻവശം, മു ക്കോല എന്നിവിടങ്ങളിൽ മരങ്ങൾ നിലം പൊത്തി. കച്ചേരിനട പതിനൊന്നാം കല്ല് റോഡിൽ പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടറിനു മുകളിൽ മരിച്ചില്ല ഒടിഞ്ഞു വീണു.
താന്നിമൂട്ടിൽ അബ്ദുൾ അസീസിൻ്റെ വീട്ടിനു മുകളി ൽ വീണ മരം ഫയർഫോഴ്‌സ് എത്തി മുറിച്ചു മാറ്റി. കല്ലമ്പാറയിൽ വീടിൻ്റെ മേൽക്കൂര കാറ്റിൽ പറന്നു റോഡിൽ പതിച്ചു. ഇതേതുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
വാഴ, മരിച്ചീനി, റബർ എന്നീ വിളകൾക്കും വ്യാപക നാശനഷ്ടം സംഭവിച്ചു. മരങ്ങൾ വീണു നെടുമങ്ങാട് പലയിടങ്ങളിലും വൈദ്യുതി ബന്ധവും തകരാറിലായി. വാഴയും മരച്ചീനിയുമടക്കം കൃഷി നാശവുമുണ്ടായി