ആരോഗ്യ സംരക്ഷണത്തിന് നൂതന ഉപകരണങ്ങളുമായി ആറ്റിങ്ങലിൽ കാരുണ്യ ഫിസിയോതെറാപ്പി & റീഹാബ് സെന്റർ

IMG-20240423-WA0019

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ഇതാ ആദ്യമായി അത്യാധുനിക സാങ്കേതിക വിദ്യകളും നൂതനമായ ഉപകരണങ്ങളാലും സജ്ജീകരിച്ചിട്ടുള്ള  ഒരു ഫിസിയോ തെറാപ്പി & റീഹാബ് സെന്റർ. 8 വർഷമായി ആറ്റിങ്ങൽ വലിയകുന്ന് വാട്ടർ അതോറിറ്റി ഓഫീസ് റോഡിൽ പ്രവർത്തിച്ചു വന്ന കാരുണ്യ ഫിസിയോ തെറാപ്പി & റീഹാബ് സെന്റർ ആണ് ഏറ്റവും ആധുനിക ഉപകരണങ്ങളും കൂടുതൽ മികച്ച സൗകര്യങ്ങളും ഉൾപ്പെടുത്തി നവീകരിച്ച ക്ലിനിക് വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് എതിർവശം പ്രവർത്തനം ആരംഭിച്ചത്. കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.  വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.

പ്രഗത്ഭരായ ഡോക്ടർമാറുടെ സേവനം ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ക്ലിനിക്കിൽ ഗൃഹ സന്ദർശന സേവനവും ലഭ്യമാണ്. ആരോഗ്യ പ്രശ്നങ്ങളാൽ വീടുകളിൽ കഴിയുന്ന രോഗികൾക്ക് ഡോക്ടർമാർ വീട്ടിലെത്തി കൃത്യമായ ചികിത്സ നൽകി ആരോഗ്യം വീണ്ടെടുക്കാൻ ഉള്ള എല്ലാ സജ്ജീകരണങ്ങളും കാരുണ്യ ഫിസിയോതെറാപ്പി & റീഹാബ് സെന്ററിൽ ഉണ്ട്.

റോബോട്ടിക് സ്‌പൈനൽ ഡീകമ്പ്രെഷൻ,ലേസർ, ഷോക്ക് വേവ്, സസ്‌പെൻഡഡ് ഗെയ്റ്റ് ട്രൈനെർ, അൾട്രാ സൗണ്ട്, TENS മറ്റു എക്സർസൈസ് തെറാപ്പി മോഡുലേഷൻസും അത്യാധുനിക എക്സർസൈസ് തെറാപ്പി യൂണിറ്റും ഇവിടെ ഉണ്ട്.

ഫിസിയോതെറാപ്പിയിൽ വളരെ കാലത്തെ പരിചയ സമ്പത്തുള്ള ഡോ. ജിതിൻദേവിന്റെ നേതൃത്വത്തിൽ ആണ് ക്ലിനിക്കിന്റെ പ്രവർത്തനം.  പല രോഗങ്ങൾക്കും ആധുനിക വൈദ്യ ശാസ്ത്രം പലപ്പോഴും നിർദ്ദേശിക്കുന്നത് ഫിസിയോ തെറാപ്പിയാണ്.  മരുന്ന് കൊണ്ട് ഭേദം ആക്കാൻ കഴിയാത്ത പല രോഗങ്ങൾക്കും ഏക ചികിത്സാ രീതി

ഫിസിയോ തെറാപ്പിയാണ്. ആറ്റിങ്ങൽകാർക്കും ഇതൊരു മികച്ച ഫിസിയോ തെറാപ്പി ചികിത്സ കേന്ദ്രമായി മാറുമെന്നാണ് മാനേജ്മെന്റ് പറയുന്നത്.കൂടുതൽ വിവരങ്ങൾക്ക് : +91 94479 79292

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!