കിണറ്റിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ അഗ്നിരക്ഷാ സേന രക്ഷപ്പെട്ടുത്തി. വൃന്ദാവനം മുളയിൽകോണത്ത് ഷാജി,മിതൃമ്മല കുന്നുംപുറത്ത് വീട്ടിൽ ബാബു എന്നിവരാണ് കിണറ്റിൽ കുടുങ്ങിയത്. കിണർ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം തൊടിയിടിഞ്ഞ് താഴേക്ക് വീഴുകയും കരക്ക് കയറാനാവാതെ കുടുങ്ങുകയുമായിരുന്നു. പുറത്ത് നിന്നിരുന്നവർ കരക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരമറിയിച്ചതിനെത്തുടർന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഇരുവരെയും കരക്ക് കയറ്റുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് ജയദേവൻ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ നിഷാന്ത്, ഹരേഷ്, അരുൺ,ഷെഫീഖ്,സജിത്കുമാർ,ബൈജു, ഹോംഗാർഡുമാരായ മനോജ്,സജി,അനീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.