പെരുമാതുറ : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ (64) ആണ് മരിച്ചത്.അഴിമുഖത്ത് തിരയിൽപ്പെട്ട് ഒഴുകികിടന്ന മൃതദ്ദേഹം മത്സ്യതൊഴിലാളികൾ കണ്ടെത്തുകയായിരുന്നു.
ഇന്ന് പുലർച്ചെ മൂന്നരമണിയോടെയായിരുന്നു അപകടം. ആറ് അംഗ സംഘം മത്സ്യബന്ധനത്തിനായി പോകവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന 5 പേർ നീന്തി രക്ഷപ്പെട്ടിരുന്നു. നജീബ്, അൻസിൽ, സിദ്ധീഖ്,അൻസാരി, സജീബ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരിൽ അൻസാരി, സജീബ് എന്നിവരെ പരിക്കുകളോടെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജോണിനെ കാണാതായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പുതുക്കുറിച്ചി സ്വദേശി നജീബിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മത്സ്യതൊഴിലാളികളുടെ വള്ളത്തിൽ പെരുമാതുറ ലേലപ്പുരയിലെത്തിച്ച മൃതദ്ദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: ഓമന
മക്കൾ- ലിജു, ജോളി, ലിബു