തോന്നയ്ക്കൽ സ്കൂളിൽ തിരികെ – 2024  അധ്യാപക, അനധ്യാപക സ്നേഹസംഗമം

IMG-20240430-WA0008

തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ചരിത്രത്തിലാദ്യമായി സ്കൂൾ ആരംഭിച്ച കാലം മുതൽ സേവനം അനുഷ്ഠിച്ച പൂർവ്വ അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു. മൺമറഞ്ഞ എല്ലാ ജീവനക്കാർക്കും ആദരാഞ്ജലികൾ അർപ്പിച്ച ശേഷം കൂട്ടായ്മയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ വേണു ഗോപാലൻ നായർ നിർവഹിച്ചു.

പിടിഎ പ്രസിഡൻറ് ഇ നസീർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജസി ജലാൽ സ്വാഗതം പറഞ്ഞു.എസ്.എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ ആശംസകൾ അർപ്പിച്ചു .സ്നേഹ സംഗമ സന്ദേശം സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ എച്ച്.എ. അവതരിപ്പിച്ചു.സ്കൂൾ എച്ച്.എം. സുജിത്ത് എസ് നന്ദി പറഞ്ഞു. തുടർന്ന് പൂർവ്വ അധ്യാപകരും അധ്യാപകരും സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു. എല്ലാവർക്കും പുസ്തകവും മധുരവും നൽകി ആദരിച്ചു. ഉച്ച ഭക്ഷണത്തിനുശേഷം പരിപാടി അവസാനിച്ചു .വരും വർഷങ്ങളിലും ഈ കൂട്ടായ്മ വിളിച്ചു കൂട്ടണമെന്നാണ് എല്ലാവരും ആഗ്രഹം പ്രകടിപ്പിച്ചത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!