കഠിനംകുളം : പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരെ അക്രമിച്ച പ്രതികളെ കഠിനംകുളം പോലീസ് അറസ്‌റ്റ് ചെയ്തു. കഠിനംകുളം പുതുകുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ കബീറിൻ്റെ മക്കളായ നബിൻ, മുഹമദ് കൈഫ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
ഇന്നലെ രാത്രി 8 മണിക്ക് പുതുകുറിച്ചി മുഹയുദ്ദീൻ പള്ളിക്ക് സമീപം ഇരു വിഭാഗങൾ തമ്മിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രശ്നക്കാരെ പറഞ്ഞ് വിടാൻ ശ്രമിച്ചപ്പോൾ പ്രതികളായ നബിനും മുഹമദ് കൈഫും സമീപ വാസികളും ചേർന്ന് പോലീസിനെ അക്രമിക്കുകയും നബിനെ പോലീസ് അറസ്‌റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ പോലീസിനെ അക്രമിച്ച ശേഷം നാട്ടുകാർ സംഘടിച്ച് രക്ഷപ്പെടുത്തുകയും ചെയിരുന്നു. ഈ സംഭവത്തിന് മുമ്പ് പ്രതികൾ പുതുകുറിച്ചി കടൽ പുറത്ത് വച്ച് രണ്ട് പേരെ അക്രമിക്കുകയും ചെയ്തിരുന്നു.
പോലീസിനെ അക്രമിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും രണ്ട് പേരെ അക്രമിച്ചതിനും പ്രതികളുടെ പേരിൽ രജിസ്‌റ്റർ ചെയ്‌ത രണ്ട് കേസുകളെ തുടർന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. പ്രതികൾ മുമ്പും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
കഠിനംകുളം പോലീസ് ഇൻസ്പെക്ടർ ഷാജി മോൻ ബി, സബ് ഇൻസ്പെക്ടർ ഷിജു എസ് എസ്, ജിഎസ് ഐ പ്രശാന്തൻ, ജി എസ് സി പി ഒ നിസാം, സി പി ഒ ആദർശ്, സിപിഒ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.