മടവൂർ : തുമ്പോട് കാർ തലകീഴായി മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന യുവാക്കൾ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് രാവിലെ 10 മണി കഴിഞ്ഞ് തുമ്പോട് കൃഷ്ണൻ കുന്നിന് സമീപമാണ് സംഭവം. ആലംകോട് വഞ്ചിയൂർ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച മാരുതി സെൻ കാർ ആണ് അപകടത്തിൽ പെട്ടത്. ആക്സിൽ ഒടിഞ്ഞതാണ് അപകട കാരണമായി പറയപ്പെടുന്നത്. റോഡിനു ഒരുവശത്തു വലിയ കുഴിയായിരുന്നു. കാർ തലകീഴായി മറിഞ്ഞ് റോഡിൽ തന്നെ നിന്നത് കൊണ്ട് വൻ ദുരന്തം ഒഴിവായി .
