ഭോപ്പാലിൽ വാഹനാപകടത്തിൽ ചിറയിൻകീഴ് സ്വദേശിയായ യുവാവ് മരിച്ചു. ചിറയിൻകീഴ് മുട്ടപ്പലം മാതശ്ശേരിക്കേണം സ്ഫടികത്തിൽ ആർ. നൗഷാദിൻ്റെ മകൻ അഷ്ഫാഖ് (22) ആണ് മരിച്ചത്.സുഹൃത്തുക്കളായ ആകാശ് , ദേവ് നന്ദൻ എന്നിവർ ചികിത്സയിൽ .ഇവർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.വിഐടി യിലെ അവസാന വർഷ എൻജിനീയറിങ് വിദ്യാർഥികളാണ്.
ഖബറടക്കംനാളെ മുട്ടപ്പലം മുസ്ലിം ജമാത്ത് ഖബർസ്ഥാനിൽ