കടയ്ക്കാവൂർ: കടയ്ക്കാവൂരിലെ വിവിധ ഭക്ഷണ ശാലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. ഇന്ന് ഉച്ചയോടെയാണ് മിന്നൽ പരിശോധന നടത്തിയത്. ഹോട്ടലുകളിലും ബേക്കറികളിലും ക്രമക്കേട് കണ്ടതിനെ തുടർന്ന് അത്തരം കടകൾക്ക് നോട്ടീസ് നൽകി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.