റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ആക്രമിച്ച ശേഷം കടന്നുകളഞ്ഞയാള്‍ പിടിയില്‍. വര്‍ക്കല ചെമ്മരുതി നരിക്കൽമുക്ക് ധര്മഗൃഹത്തില് ഡി. സന്തോഷ്കുമാറിനെ (43) ആണ് അറസ്റ്റ് ചെയ്തത്. ആണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ക്കെതിരെ നേരത്തെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിടിയിലായത്. വഞ്ചിയൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
വഞ്ചിയൂർ കോടതി പരിസരത്ത് വച്ചാണ് ജോലി ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകയ്ക്കെതിരെ ഇയാള്‍ അതിക്രമം നടത്തിയത്. എന്നാല്‍ മാധ്യമ പ്രവർത്തക പ്രതികരിക്കുകയും സഹപ്രവർത്തകർ ഇടപെടുകയും ചെയ്തതതോടെ സന്തോഷ് കുമാര്‍ കോടതി വളപ്പിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. മെയ് നാലിനായിരുന്നു സംഭവം.