മുതലപ്പൊഴി : മുതലപ്പൊഴി കടലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അഴിമുഖത്തിന് നേരെ ഒഴുകി കിടക്കുന്ന രീതിയിൽ മൃതദ്ദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനായി കടലിൽ പോയ തൊഴിലാളികളാണ് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിനെ വിവരമറിയിച്ചത്.
കടലിൽ നിന്നും കണ്ടെടുത്ത മൃതദേഹം മറ്റ് നടപടികൾക്കായി ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി. പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ ആളുടേതാണെന്ന് സംശയം. കൂടുതൽ അന്വേഷണം ആരംഭിച്ചതായും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് അറിയിച്ചു