മുതലപ്പൊഴിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ei8HT7354585

മുതലപ്പൊഴി : മുതലപ്പൊഴി കടലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മടവൂർ തുമ്പോട് കൃഷ്ണപ്രിയ വീട്ടിൽ മാധവൻപിള്ളയുടെ മകൻ രാകേഷ്(31) ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അഴിമുഖത്തിന് നേരെ ഒഴുകി കിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനായി കടലിൽ പോയ തൊഴിലാളികളാണ് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിനെ വിവരമറിയിച്ചത്.

മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്കിടെ വസ്ത്രത്തിൽ നിന്നും  ലഭിച്ച ഫോട്ടോയിൽ നിന്നാണ് പോലീസിന് സൂചന ലഭിച്ചത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തി ആളെ തിരിച്ചറിയുകയായിരുന്നു.

രാകേഷിനെ കാണാനില്ലെന്ന പരാതിയിൽ പള്ളിക്കൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പള്ളിക്കല്ലിലെ തുണിക്കടയിൽ ജോലിക്കാരനായ രാകേഷ് സ്ഥിരമായി മുതലപ്പൊഴിയിൽ ചൂണ്ടയിടാൻ വരുന്നയാളാണ്. അവിവാഹിതനാണെന്നും ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!