Search
Close this search box.

1200ൽ 1200 – സ്കൂൾ ടോപ്പറായി ഇസ് ഹാൻ മുഹമ്മദ്‌

eiNEWZL10934

കടയ്ക്കാവൂർ :പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടി സ്കൂൾ  ടോപ്പറായി ഇസ് ഹാൻ മുഹമ്മദ്‌. കടുവയിൽ കെ.റ്റി.സി.ടി ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാർത്ഥിയാണ്.

ഗ്രേസ് മാർക്കിന്റെ പിന്തുണയില്ലാതെ മുഴുവൻ മാർക്കും  നേടിയ ഇസ് ഹാന് സിവിൽ സർവീസ് ആണു സ്വപ്‌നം.  നിലവിൽ തലസ്ഥാനത്തെ സ്വകാര്യ സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനത്തിന് തുടക്കമിട്ടിട്ടുണ്ട്. കൂടാതെ അതിനോടൊപ്പം ബി.എ പൊളിറ്റിക്കൽ സയൻസ് എടുത്ത് ബിരുദ പഠനം ആരംഭിക്കുവാനുമുള്ള ശ്രമത്തിലാണ്. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പെരുംകുളം ഷിബു മൻസലിൽ എം.ഷിജുവിന്റെയും ഷീജയുടെയും മകൻ ആണ് ഇസ് ഹാൻ മുഹമ്മദ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!