ആറ്റിങ്ങൽ: പോക്സോ കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കി. ചിറയിൻകീഴ് മുടപൂരം തെന്നുർകോണം ക്ഷേത്രത്തിലെ പൂജാരിയായിരിന്ന ശ്രികുമാർ നമ്പൂതിരിയെയാണ് ആറ്റിങ്ങൽ പോക്സോ കോടതി കുറ്റവിമുക്തൻ ആക്കിയത്.
2020 സെപറ്റബംറിൽ എട്ടാം തീയതി രാവിലെ തെന്നുർകോണം ക്ഷേത്രത്തിൽ വെച്ച് പ്രായപൂർത്തിയാകതെ മാനസിക രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ചതായി ആണ് പരാതി. 16 സാക്ഷികളെ വിസ്തരിച്ചതിൽ ശ്രീകുമാർ നമ്പൂതിരി
നിരപാരധിയാണ് എന്ന് കോടതി കണ്ടത്തി സിആർപിസി 232 ആം വകുപ്പ് പ്രകാരം കുറ്റവിമുക്തൻ ആക്കുകയാണ് ചെയ്തത്.
അഭിഭാഷകൻ തീരുവനന്തപുരം സാജൻ പ്രാസാദ്, ആറ്റിങ്ങൽ അനിൽ കുമാർ എന്നിവർ ഹാജരായി.വാദിക്കുവേണ്ടി പബ്ലിക്ക് പ്രോസിക്യുട്ടർ അഡ്വ മൂഹമ്മദ് മുഹാസിനും ഹാജരായി.
സത്യം ജയിച്ചു എന്നും ഞാൻ നിരപരാധിയാണ് എന്നും കോടതി തിരിച്ചറിഞ്ഞതിൽ സന്തോഷം ഉണ്ടന്നും തുടർന്നുള്ള കാര്യങ്ങൾ അഡ്വക്കേറ്റുമായി ആലോചിച്ചു ചെയ്യുമെന്നും ശ്രികുമാർ നമ്പൂതിരി പറഞ്ഞു