ആറ്റിങ്ങൽ താഴെയിളമ്പ പാറക്കടവിന് സമീപം കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
ആനയറ സ്വദേശി അർജുൻ (15 )ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ബന്ധുവീട്ടിൽ സന്ദർശനത്തിന് എത്തിയതായിരുന്നു അർജുൻ.
മറ്റുള്ളവരും ഒക്കെ കുളിക്കുന്നതിനിടയിൽ ആയിരുന്നു അപകടം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അർജുനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു..