Search
Close this search box.

മിടുക്കരാകാൻ “ഗോ സ്മാർട്ട് ക്യാമ്പ് “

IMG-20240514-WA0042

വാമനപുരം : ഇടയ്ക്കോട്, ആലയിൽ മുക്ക്, തരംഗിണി ലൈബ്രറി ആൻഡ് റീഡിങ് റൂം , കുട്ടികൾക്കായി പതിനഞ്ച് ദിവസം നീണ്ടുനിൽക്കുന്ന “ഗോ സ്മാർട്ട് “എന്ന വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു.

നേതൃത്വപാടവം, ഗോൾ സെറ്റിംഗ്, വായനാ പരിപോഷണം, ഉപരിപഠന സാധ്യതകൾ , സൈബർ ലോകം,സ്പോക്കൺ ഇംഗ്ലീഷ് , ബലൂൺ ആർട്ട്, മനസ്സും ആരോഗ്യവും, ഓർമ്മ ശക്തിയും പഠനവും എന്നിങ്ങനെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന്റെ വിവിധ മേഖലകളെ സ്പർശിക്കുന്ന വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു.

എഴുപത് കുട്ടികൾ പങ്കെടുത്ത ക്യാമ്പ് നാട്ടിൻപുറത്തെ കുട്ടികൾക്ക് നവ്യാനുഭവം പകരുന്ന ഒന്നായി മാറി. ഊരുപൊയ്ക എം ജിഎം യുപിഎസ് ഓഡിറ്റോറിയത്തിലെ ക്യാമ്പിൽ പതിനൊന്നാം ദിവസം സംസ്ഥാന പോലീസ് മേധാവി ആയിരുന്ന ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐപിഎസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.വിജയികളായ കുട്ടികൾക്ക് സ്മാർട്ട് കിഡ് സർട്ടിഫിക്കറ്റുകൾ അദ്ദേഹം വിതരണം ചെയ്തു.

വിദ്യാഭ്യാസ കാലഘട്ടത്തിൽതന്നെ ലക്ഷ്യബോധം ഉണ്ടാകേണ്ടതിനെപ്പറ്റിയും, വിദ്യാഭ്യാസത്തിലൂടെ നേടാവുന്ന വലിയ വിജയങ്ങളെ പറ്റിയുംശ്രീ അലക്സാണ്ടർ ജേക്കബ് സംസാരിച്ചു. ലൈബ്രറിയുടെ പ്രസിഡൻറ് സന്തോഷ്, സെക്രട്ടറി അൻഫാർ, ക്യാമ്പ് കോഡിനേറ്റർ ജയശങ്കർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കുട്ടികളോടൊപ്പം നൂറോളം രക്ഷിതാക്കളും  അലക്സാണ്ടർ ജേക്കബിന്റെ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!