ഹിന്ദി മാലൂം … മാലൂം … കിതനാ സുന്ദർ പരിശീലനം

IMG-20240519-WA0018

കിളിമാനൂർ:ഹിന്ദി അധ്യാപകരെല്ലാം പറയുന്നു കിതനാ സുന്ദർ പരിശീനം.പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി മാറിയ പാഠപുസ്തകങ്ങൾക്കനുസൃതമായിരുന്നു പരിശീലനം.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളത്തിന്റെയും നേതൃത്വത്തിൽ ഒന്നാം ഘട്ടം പൂർത്തിയായി. പൊതുവിദ്യാലയങ്ങളിൽ ഹിന്ദി ഭാഷാപഠനം അഞ്ചാം തരത്തിലാണ് ആരംഭിക്കുന്നത്.അതുകൊണ്ടുതന്നെ കുട്ടികളെ സംബന്ധിച്ചിടത്തോളം പുതിയ ഭാഷാ പഠനം രസകരമാക്കേണ്ടതുണ്ട്.

കോഡ് സ്വിച്ചിംഗ്, ആഖ്യാനവും,അഭിനയവും നൃത്തവും, ഭാഷാ-കളികളും പരിശീലന വിഷയമായി മാറി. അധ്യാപകർ തന്നെ പാഠഭാഗത്തിലെ കഥാപാത്രങ്ങളായി അഭിനയിച്ചും,പാടിയും ആടിയും,കൊറിയോഗ്രാഫിയും, നാടകവുമായി പാഠപുസ്തകത്തെ ഏറ്റെടുത്തു.5,7,9 ക്ലാസുകളിലെ ഹിന്ദി പാഠപുസ്തകങ്ങളാണ് മാറിയത്.

ഭാഷാപഠനത്തിലും ആരോഗ്യ കലാകായിക പ്രവൃത്തി പരിചയ ഐടി വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നു. പാപ്പാല ഗവ എൽ പി എസിൽ വച്ച് നടന്ന ഹിന്ദി യു പി വിഭാഗം പഞ്ചദിന പരിശീലനം പൂർത്തിയായപ്പോൾ അധ്യാപകർ തയ്യാറാക്കിയ പഠനോൽപ്പന്നങ്ങളടങ്ങിയ പോർട്ട്ഫോളിയോ സുരീലി സഞ്ചികയും,സുരീലി പത്രികയും, നാം കാർഡും ഇത്തവണ വിദ്യാലയങ്ങളിൽ മാതൃകയാകും. മാറിയ പാഠഭാഗങ്ങൾക്കനുസൃതമായ വായന, ലേഖന , എഡിറ്റിംഗ് പ്രവർത്തനങ്ങളുടെ നിരന്തര വിലയിരുത്തൽ സാധ്യതകളും,
സമഗ്രാസൂത്രണവും സൂക്ഷ്മാസൂത്രണവും, നടത്തിയാണ് അധ്യാപകർ വിദ്യാലയങ്ങളിലേക്ക് എത്താനൊരുങ്ങുന്നത്.

രക്ഷകർതൃ വിദ്യാഭ്യാസം,ഡിജിറ്റൽ ടെക്സ്റ്റ്,ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പഠന പ്രവർത്തനങ്ങളിലെ സാധ്യതകളും പരിശീലന വിഷയമായി മാറി.ബി ആർ സി പരിശീലകരായ വൈശാഖ് കെ എസ് , ശ്രീദേവി എസ്, പ്രീത എ നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. അതുകൊണ്ടുതന്നെ ഹിന്ദി അധ്യാപകർ ഒന്നടങ്കം പറയുന്നു കിതനാ സുന്ദർ പരിശീലനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!