ആലംകോട്: തെഞ്ചേരിക്കോണം മൈത്രിഭവന്റെയും കെ. വിവേകാനന്ദൻ സ്മാരക സാംസ്കാരിക നിലയത്തിന്റെയും ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പ്രവർത്തക ശാലിനി ദിലീപിനെ ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിന്റെ ഭാഗമായി എസ്.എസ്.എൽ.സി., പ്ലസ്ടു ക്ലാസുകളിലെ വിജയികളെ അനുമോദിച്ചു.മണമ്പൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് വരദ രാജൻ അധ്യക്ഷത വഹിച്ചു. സദനത്തിൽ പാഠശാല ഡയറക്ടർ ദിലീപ് നാരായണൻ , ഷാഹുൽഹമീദ് ഞാറവിള ,ബാലു വിവേകാനന്ദൻ , ഷിബു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് പ്രശംസ ഫലകം ക്യാഷ് പ്രൈസ് പച്ചക്കറി വിത്തുകൾ എന്നിവ കെ .സുരേന്ദ്രൻ സ്മരണാർത്ഥം കുടുംബം നൽകി.