പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു.

1716272195036952-0

പോത്തന്‍കോട് വീടിന്റെ ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. പോത്തന്‍കോട് ഇടത്തറ വാര്‍ഡില്‍ ശ്രീകല (61) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതര മണിയോടെയായിരുന്നു അപകടം.

പുതിയ വീട് നിര്‍മ്മിച്ചപ്പോള്‍  പഴയ വീട് ഇടിച്ച് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മഴ കനത്തത്. ഇതോടെ പഴയ വീട് പൊളിക്കുന്ന പ്രവൃത്തി നിര്‍ത്തിവച്ചു. ഈ ഭാഗങ്ങള്‍ മഴ ശക്തിപ്പെട്ടതോടെ കുതിര്‍ന്നുപോകാൻ തുടങ്ങി. അപകടം മനസിലാക്കാതെ ഇന്ന് രാവിലെ ഇവിടെ സൂക്ഷിച്ചിരുന്ന വിറകെടുക്കാനെത്തിയതാണ് ശ്രീകല.  ഈ സമയത്താണ് അപകടം നടന്നത്.

ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!