കെപിഎസ്ടിഎ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധിയെ അനുസ്മരിച്ചു. ഇന്ത്യയെ വിവരസാങ്കേതിക വിദ്യയുടെ പുരോഗതി സാധ്യമാക്കി ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ പരിശ്രമിച്ച നേതാവായിരുന്നു എന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന എക്സി. കമ്മിറ്റി അംഗം പ്രദീപ് നാരായൺ പറഞ്ഞു. വിദ്യാഭാസ ജില്ലാ കമ്മറ്റി പ്രസിഡൻ്റ് എ.എം. മുഹമ്മദ് അൻസാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.സാബു, ജില്ലാ പ്രസിഡൻ്റ് എ.ആർ. ഷമീം, സംസ്ഥാന കൗൺസിൽ അംഗം എസ്. സബീർ, ജില്ലാ ഭാരവാഹികളായ സി.എസ്. വിനോദ്, ആർ.ബിജു, വിഷ്ണു കൽപ്പടക്കൽ, റ്റി.യു. സഞ്ജീവ് എന്നിവർ പങ്കെടുത്തു.