നെടുമങ്ങാട് : മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ ദിനാചരണം സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്
മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ്
അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ശ്രീകുമാർ,
മൂഴിയിൽ മുഹമ്മദ് ഷിബു, വേങ്ക വിള സുരേഷ്,
പഴവിള ജലീൽ, നെടുമങ്ങാട് കെഎസ് പ്രമോദ്, വഞ്ചുവം ഷറഫ്, എം എ കുട്ടി, പൂവച്ചൽ ഹുസൈൻ, എ മുഹമ്മദ്, സജിൻ തുടങ്ങിയവർ സംബന്ധിച്ചു.