അഴൂർ : അഴൂരിൽ അക്രമികൾ വീട് അടിച്ചു തകർത്തു. അഴൂർ കോളിച്ചിറ കുന്നുവിള വീട്ടിൽ ശോഭനയുടെ വീടാണ് തകർത്തത്. ശോഭനയുടെ മകൻ സംജിത്തിനെ (18) ഇക്കഴിഞ്ഞ ദിവസം അക്രമി സംഘത്തിലെ ഒരാൾ ബൈക്കിടിച്ച് വീഴ്‌ത്താൻ ശ്രമിച്ചിരുന്നു.ഇതേക്കുറിച്ച് ശോഭന ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിൽ പരാതിപ്പെട്ടതിനാണ് വീട് അക്രമികൾ അടിച്ചു തകർത്തതെന്ന് ആരോപണം ഉണ്ട്.കഴിഞ്ഞ ദിവസം രാത്രിയിൽ അക്രമിസംഘം വീട് വളഞ്ഞ് ജനാലകളും വാതിലും അടിച്ചു തകർക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് നൽകി.